കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജൈവ അജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സജ്ജമാക്കിയതിനുള്ള ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ മാനദണ്ഡങ്ങൾ വിവിധ പരിശോധനകളിൽ വിജയികരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ശുചിത്വ പദവി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി.
ശുചിത്വ പദവി പ്രഖ്യാപനo എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടർ സാജു ഡി. നിർവ്വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് നേതൃത്വത്തിൽ സംസ്ഥാനത്തു തന്നെ മാതൃകയാകുന്ന വിധം ഗ്രാമീണ ടൂറിസം സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ സ്ഥാപിച്ച ടേക്ക് എ ബ്രേക്ക് ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻറർ, ഖരമാലിന്യ സംസ്കരണത്തിനു വേണ്ടി എല്ലാ സൗകര്യങ്ങളും കൂടി തയ്യാറാക്കിയ എം.സി.എഫ് എന്നിവയെല്ലാം മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷതവഹിച്ച യോഗത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ് .പി മുഖ്യാഭക്ഷണം നടത്തി. സുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ സുചിത്വ പദവി കൈവരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ട് ലിസി ചാക്കോ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ , വിവ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വിൻസെൻ്റ് വടക്കേമുറി , കെ.എം. ബഷീർ, റോയ് തോട്ടുപുറം, ബൈജു കെ. കെ, വി.ഇ.ഒ ഫസീല ,അസി.സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന, പ്ലാൻ ക്ലാർക്ക് പി. ഷമീർ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ നിഷാ റെജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സെക്രട്ടറി കെ.ഗിരീഷ് കുമാർ സ്വാഗതവും വി.ഇ.ഒ വർഗ്ഗീസ് നന്ദിയും പറഞ്ഞു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അജൈവ മാലിന്യ സംസ്കരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഭാഗമായി സ്മാർട്ട് ഗാർബേജ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചുകൊണ്ട് ഹരധർമ്മ സേനയെ ഉപയോഗിച്ച് വീടുകൾ തോറും കയറിയിറങ്ങി അജയകുമാർ നിങ്ങൾ ശേഖരിക്കുന്നത് കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതാണെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.







