Thiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം റോട്ടറി ക്ലബ്ബ് കോൺവെക്സ് മിറർ സ്ഥാപിച്ചു

തിരുവമ്പാടി: റോട്ടറി ക്ലബ്ബ് ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി തിരുവമ്പാടി പോലീസ് സ്റ്റേഷന് മുൻപിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു.
റോട്ടറി പ്രസിഡന്റ് അനീഷ് സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ തിരുവമ്പാടി സബ്ബ് ഇൻസ്പെക്ടർ ഹാഷിം കെ.കെ. ഉദ്ഘാടനം നിർവ്വഹിച്ചു.
എ എസ് ഐ ഗിരീഷ് കുമാർ, സീനിയർ സിവിൽ ഓഫീസർമാരായ വിനോദ് കെ, അനീസ് കെ എം, ഷിനോജ് കെ, റോട്ടറി അസിറ്റന്റ് ഗവർണ്ണർ നിധിൻ ജോയ്, ക്ലബ്ബ് സെക്രട്ടറി ലിനു സെബാസ്റ്റ്യൻ, ഡോ. സന്തോഷ് സ്കറിയ, ഡോ. ബെസ്റ്റി ജോസ്, എ.ജെ. തോമസ്, പി.റ്റി. ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി






