Thiruvambady

പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ യും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പാലിയേറ്റീവ് പ്രോജക്റ്റിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് പരിശീലനം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ. എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ
പി. അബ്ദുറഹ്മാൻ, ജോസ് പുളിമൂട്ടിൽ എന്നിവർ ക്ലാസെടുത്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, കെ. ഡി. ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.
സിബി അഗസ്റ്റിൻ, മൈമൂന മുഹമ്മദ് എന്നിവരെ വളണ്ടിയർ ലീഡർമാർ ആയി തിരഞ്ഞെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ സ്വാഗതവും കമ്മ്യൂണിറ്റി നേഴ്സ് ലിസി.ടി.എ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button