Mukkam
മുക്കത്ത് ഓണാഘോഷ പരിപാടിക്കിടെ ആറ് വയസ്സുകാരിയെ സ്‌കൂള്‍ ബസ് ഇടിച്ചു

മുക്കം: ഓണാഘോഷ പരിപാടിക്കിടെ ആറ് വയസ്സുകാരിയെ സ്‌കൂള്‍ ബസ് ഇടിച്ചു. മുക്കം മാമ്പറ്റ റോഡില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്തായിരുന്നു അപകടം. ജനാധിപത്യ മഹിളാ അസോസിയേഷനും ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷത്തിന് എത്തിയ ആറു വയസ്സുകാരിയെയാണ് സ്‌കൂള്‍ ബസ് ഇടിച്ചത്.
റോഡ് മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






