Koodaranji

സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ഓണം ക്യാമ്പിനോട് അനുബന്ധിച്ച് കൂടരഞ്ഞി അങ്ങാടിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

തിരുവമ്പാടി പോലീസ് സബ്. ഇൻസ്‌പെക്ടർ രമ്യ ഇ കെ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു.

കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ വച്ചു നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സജി ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, വാർഡ് മെമ്പർമാരായ മോളി തോമസ്, ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപ് ഒ, സിപിഒ വിനോദ് ജോസ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.

Related Articles

Leave a Reply

Back to top button