Puthuppady

പേപ്പട്ടി ശല്യം,യൂത്ത് ലീഗ് പുതുപ്പാടിയിൽ അപായ ബോർഡുകൾ സ്ഥാപിച്ചു

പുതുപ്പാടി : പേപ്പട്ടിശല്യം അതിരൂക്ഷമായിട്ടും ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂണിറ്റുകളിൽ അപായബോർഡുകൾ സ്ഥാപിച്ചു.

‘പേപ്പട്ടിയുണ്ട് സൂക്ഷിക്കുക, സർക്കാർ ഒന്നുംചെയ്യില്ല, സ്വന്തം ജീവൻ സ്വയംകാക്കുക’ എന്നീ വിവരങ്ങളാണ് പൊതുജനങ്ങൾക്ക് യൂത്ത് ലീഗ് ബോർഡുകളിലൂടെ നൽകിയത്. പുതുപ്പാടി പഞ്ചായത്തിലെ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും അപായബോർഡുകൾ സ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button