Thiruvambady

ശ്രീനാരായണ ഗുരു ജയന്തി വിപുലമായി ആഘോഷിച്ച് തിരുവമ്പാടി യൂണിയൻ

തിരുവമ്പാടി: വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷം തിരുവമ്പാടി യൂണിയൻറെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ അതിവിപുലമായി ആഘോഷിച്ചു.

ശാഖയിലെ മുഴുവൻ യോഗങ്ങളുടെയും പങ്കാളിത്തത്തോടുകൂടി വാദ്യ മേളങ്ങളുടെയും, നിരവധി പ്ലോട്ടുകളുടെയും സാന്നിധ്യത്തിൽ നടത്തിയ ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. ഘോഷയാത്രയുടെ സമാപനം പ്രിയദർശിനി ഓഡിറ്റോറിയത്തിൽ എസ്എൻഡിപി തിരുവമ്പാടി യൂണിയൻ പ്രസിഡണ്ട് ഗിരി പാമ്പനാലിന്റെ അധ്യക്ഷതയിൽ എസ്എൻഡിപി മുൻ യോഗം കൗൺസിലർ ശ്രീ ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

യോഗം ഡയറക്ടർമാരായ പി.കെ പ്രകാശൻ, എം ബി പ്രസാദ്, യോഗം കൗൺസിലർമാരായ വിജയൻ നെയ്യാട്ടുശ്ശേരി, ഭരത് ബാബു പൈക്കാട്ടിൽ, രവി കണ്ണിമോളത്ത്. വനിതാ സംഘം പ്രസിഡണ്ട് ലീലാവിജയൻ സെക്രട്ടറി സലീല ഗോപിനാഥ്, യൂത്ത് മുവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം റനീഷ് വി റാം. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി മെവിൻ പി.സി എന്നിവർ സംസാരിച്ചു.

എസ്.എസ്.എൽ.സി ഉന്നത വിജയിക്കളെ ആദരിച്ചു. ഘോഷയാത്രയിൽ പങ്കെടുത്ത മികച്ച ശാഖകൾക്ക് സമ്മാനം നൽകി. ഒന്നാം സമ്മാനം തിരുവമ്പാടി ശാഖയും. രണ്ടാം സ്ഥാനം മൈക്കാവ് ശാഖയും. മൂന്നാം സ്ഥാനം പുല്ലുരാംപാറ ശാഖയെയും തിരത്തെടുത്തു.

യോഗത്തിൽ യൂണിയൻ സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് എം.കെ അപ്പുക്കുട്ടൻ നന്ദിയും രേഖപ്പെടുത്തി

Related Articles

Leave a Reply

Back to top button