പുതുപ്പാടി കുടുംബശ്രീ സിഡിഎസിന് ഹോംഷോപ്പ് പുരസ്കാരം

പുതുപ്പാടി: 2021- 22ലെ മികച്ച ഹോംഷോപ്പ് കുടുംബശ്രീ സിഡിഎസിനുള്ള പുരസ്കാരത്തിന് പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അര്‍ഹമായി. പ്രാദേശികമായി നിര്‍മിക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് സ്ഥിരമായ വിപണിയൊരുക്കുന്നതിന് മികച്ച ഏകോപനം നിര്‍വഹിച്ചതാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ഹോംഷോപ്പ് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസായി പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിനെ തെരഞ്ഞെടുത്തത് എന്ന് ഹോംഷോപ്പ് ഭാരവാഹികള്‍ പറഞ്ഞു.
കൊടുവള്ളി ബ്ലോക്കില്‍ നാളിതുവരെ പുതുപ്പാടിയാണ് അവാര്‍ഡ് നേടിയിട്ടുള്ളത്. ആകെയുള്ള 21 വാര്‍ഡില്‍ പന്ത്രണ്ട് വാര്‍ഡിലും ഹോംഷോപ്പ് സംരംഭകര്‍ മികച്ച രീതിയില്‍ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നത് കൊണ്ടാണ് ഈ നേട്ടം തുടര്‍ച്ചയായി നേടാന്‍ കഴിഞ്ഞതെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി പറഞ്ഞു. കൊയിലാണ്ടിയില്‍ നടന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ വാര്‍ഷികാഘോഷ പരിപാടിയില്‍ കുടുബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ. ലതിക പുരസ്കാര സമര്‍പ്പണം നടത്തി.
കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷീബ സജി അവാര്‍ഡ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പിന്നണി ഗായകന് അഭിജിത് ദാമോദരന്‍, ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ പി.എം. ഗിരീഷന്, അസി. കോഓര്‍ഡിനേറ്റര്‍ അഞ്ജു, ജില്ലാ പ്രോഗ്രാം മാനേജര്‍ നീതു, ഹോംഷോപ്പ് ഭാരവാഹികളായ പ്രസാദ്, സതീശന് സ്വപ്നക്കൂ







