ലൂക്കാ ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ ശ്രദ്ധേയമായി

പുതുപ്പാടി: അടിവാരം ലൂക്കാ ആട്‌സ് &സ്പോട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ലൂക്കന്റെ ഓണം അത് കണ്ടറിയാം” ഓണാഘോഷ പരിപാടിയുടെ ഉൽഘാടനം വാർഡ് മെമ്പർ നജ്മുനീസ ശരീഫ് നിർവഹിച്ചു
ഇന്നലെ രാവിലെ 8 മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി വരെ നീണ്ടു നിന്നു. താറാവ് പിടിത്തം, ഫ്രീ കിക്ക് ചലഞ്ച്, സ്റ്റെബഔട്ട്,കറങ്ങി ഓട്ടം,ഓണ തല്ല്,കുന്തം പോയാൽ കുടത്തിലും തപ്പണം,വടം വലി,തുടങ്ങി ഒരു ഡസനിലധികം പരിപാടികളാണ് നടത്തിയത്.
പരിപാടിയിൽ ചെറുതും വലുതുമായ കുട്ടികളുടെ നാട്ടുകാരുടെയും പങ്കാളിത്തം ശ്രദ്ധേയമായി. വൈകുന്നേരം നടന്ന സമ്മാന വിതരണത്തിൽ എല്ലാ വിജയികൾക്കും, പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാന വിതരണം റഫീഖ് പുളിക്കൽ, രഞ്ജിത്ത് ഷമീർ കുഞ്ഞാവ, വാവുട്ടി അജു Kc, അജ്മൽ പാറക്കൽ, ഷാഫി ആലംമൂടൻ, സിറാജ് ചേപ്പാല നാസർ, സന്തോഷ് മരുതിലാവ് എന്നിവർ നിർവഹിച്ചു. ലൂക്കയുടെ ഓണാഘോഷ പരിപാടികൾ നാടിന്റെ ഉത്സവമായി മാറി.







