Thiruvambady

ഡോ. പി. എം. മത്തായിക്ക് തിരുവമ്പാടി ലയൺസ് ക്ലബ്ബിൻറ ആദരം

തിരുവമ്പാടി: അരനൂറ്റാണ്ടുകാലമായി ആതുരസേവനരംഗത്ത് പ്രവർത്തിക്കുകയും രണ്ടുപതിറ്റാണ്ടിലധികമായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നടത്തിവരികയും ചെയ്യുന്ന തിരുവമ്പാടിയിലെ ജനകീയ ഡോക്ടർ പി.എം. മത്തായിക്ക് തിരുവമ്പാടി ലയൺസ് ക്ലബ്ബിൻറ ആദരം.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. പി. പൊന്നാടയണിയിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.എം. സുചിത്ര പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം നടത്തി. പുതിയ ഡിസ്ട്രിക്ട് ഗവർണർക്ക് ചടങ്ങിൽ സ്വീകരണം നൽകി.

ക്ലബ്ബ് പ്രസിഡൻറ് ടി.ജെ. ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ. സെക്രട്ടറി ജിമ്മി അലക്സ്, പ്രകാശ് കുണ്ടൂർ, ജിമ്മി ജോർജ്, കെ.എം. സുധീരൻ, ഇ.കെ. സെബാസ്റ്റ്യൻ, കെ.സി. ജോൺ, ലിയോ ആൽബിന ജെയിംസ്, സിബിൻ വി. ജോസ്, കെ.സി. ജോൺ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button