
മുക്കം: മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു (75-റിട്ട.പ്രധാന അദ്ധ്യാപകൻ താഴക്കോട് എ.യു.പി.എസ് -അഗസ്ത്യൻമുഴി) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച (29-04-2023) ഉച്ചയ്ക്ക് 12:00-ന് മാമ്പറ്റയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 02:30-ന് കോഴിക്കോട് സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ.
മൃതദേഹം ശനിയാഴ്ച്ച രാവിലെ 07:30-മുതൽ ഉച്ചയ്ക്ക് 12:00-വരെ മാമ്പറ്റയിലെ വസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.
ഭാര്യ: ലൈല കോട്ടയം മാങ്ങാനം കിണറ്റുമ്മൂട്ടിൽ കുടുംബാംഗം.
മക്കൾ: ലിജു, ജിജു (ഇരുവരും കുവൈറ്റ്).
മരുമക്കൾ: സുനിൽ പാലോട്ട്, ചെറുവണ്ണൂർ (കുവൈറ്റ്), റീബ തേവർവേലിൽ, റാന്നി (എം ഇ എസ് കോളേജ്-മമ്പാട്).







