Koodaranji
കൂമ്പാറ ആനക്കല്ലുംപാറയിൽ കൂറ്റൻ പറ ഉരുണ്ടതിനെ തുടർന്ന് ഉണ്ടായ ശബ്ദം; പ്രദേശവാസികൾ പരിഭ്രാന്തരായി

കൂടരഞ്ഞി: കൂമ്പാറ ആനക്കല്ലുംപാറയിൽ കൂറ്റൻ പറ ഉരുണ്ടതിനെ തുടർന്ന് ഉണ്ടായ ശബ്ദം നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.
ചൊവ്വാഴ്ച രാത്രി 10-മണിയൊടെ അത്യുഗ്ര ശബ്ദം കേട്ട് ഉറക്കം ഉണർന്ന നാട്ടുകാർ രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല ബുധനാഴ്ച ഉച്ചയ്ക്ക് വനപാല കർ നടത്തിയ അന്വേഷണത്തിലാണ് വനഭൂമിയിൽ കുറ്റൻപാറ ഉരുണ്ടത് കണ്ടെത്തിയത്.
ചെങ്കുത്തായ മലയുടെ താഴെ 25-ഓളം കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്.ഒട്ടേറെ മരങ്ങൾ കടപുഴക്കിയാണ് കൂ റ്റൻപാറ ഉരുണ്ടത്. അത്യുഗ്ര സ്പോടക വസ്തുക്കൾ ഉപയോഗിച്ച് ക്വാറിയിൽ പാറപൊട്ടിക്കുന്നതിൻറ പ്രകമ്പനമായിരിക്കണം പാറ ഉരുളാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
കുമ്പാറ-ആനക്കല്ലുമ്പാറ റൂട്ടിൽ ക്വാറിയിൽനിന്നും മുന്നൂറ് മീറ്റർ അകലെയാണ് ഭീമൻ പാറ ഉരുണ്ട് വന്നതായി കണ്ടെത്തിയത്






