Kodanchery

സിപിഐഎം ഏരിയ സമ്മേളനത്തിന് സമാഹരിച്ച ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി

കോടഞ്ചേരി: കോടഞ്ചേരിയില്‍ വെച്ച് ഡിസംബര്‍ 1,2 തിയ്യതികളില്‍ നടക്കുന്ന സിപിഐഎം തിരുവമ്പാടി ഏരിയ സമ്മേളനത്തിന്റെ ചിലവിലേക്ക് കോടഞ്ചേരി പഞ്ചായത്തിലെ 51 ബ്രാഞ്ചുകളില്‍ നിന്ന് ശേഖരിച്ച കാര്‍ഷികോത്പന്നങ്ങള്‍ രണ്ട് ജാഥകളായി ഏറ്റ് വാങ്ങി.

കെ.പി.ചാക്കോച്ചന്‍ ക്യാപ്റ്റനും രഞ്ജിത്ത് ജോസ് വൈസ് ക്യപ്റ്റനുമായ കോടഞ്ചേരി മേഖല ജാഥയും ഷിജി ആന്റണി ക്യാപ്റ്റനും, പുഷ്പ സുരേന്ദ്രന്‍ വൈസ് ക്യാപ്റ്റനുമായ നെല്ലിപ്പൊയില്‍ മേഖല ജാഥയുമായാണ് ഉത്പന്നങ്ങള്‍ ഏറ്റ് വാങ്ങിയത്.

ലഭിച്ച ഉത്പന്നങ്ങള്‍ ജാഥാ ക്യാപ്റ്റന്മാരില്‍ നിന്ന് ഏരിയ കമ്മിറ്റിക്ക് വേണ്ടി ജോര്‍ജ്കുട്ടി വിളക്കുന്നേല്‍ ഏറ്റുവാങ്ങി. വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്മാര്‍ക്ക് പുറമെ പി.പി.കുര്യന്‍, സി.കെ.ജോയി, പേക്കുഴി സണ്ണി, ഷെജിന്‍.എം.എസ്, ബിന്ദു ജോര്‍ജ്, ഷാജി തോമസ്, ശരത്.സി.എസ്, അബിന്‍ ബിജു, സാബു പള്ളിത്താഴെ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button