Kodanchery
പഞ്ചായത്തിലെ കോളനികളിലേക്ക് സഹായമെത്തിച്ച് കോടഞ്ചേരി പോലീസ്

കോടഞ്ചേരി: പോലീസിൻ്റെ സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്മാർട്ട് ടി വി ,സ്കൂൾ ബാഗുകൾ, എൽ ഇ ഡി ബൾബുകൾ, ഇലക്ട്രിക് മോട്ടോർ എന്നിവ കോടഞ്ചേരിയിലെ വട്ടച്ചിറ, ചിപ്പിലിത്തോട്, പാത്തിപ്പാറ എന്നീ കോളനികളിൽ കോടഞ്ചേരി ഇൻസ്പക്ടർ ഓഫ് പോലീസ് പ്രവീൺ കുമാർ വിതരണം ചെയ്തു.
ചടങ്ങിൽ വാർഡ് മെമ്പർമാരായ റോസ്‌ലി മാത്യു, സിസിലി ജേക്കബ്, കോടഞ്ചേരി സബ്ബ് ഇൻസ്പക്ടർ വിജയൻ , ജനമൈത്രി ബീറ്റ് ഓഫീസർമാരായ ജസ്സി മാത്യു, ഷനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ഷിബിൻ ,പ്രൊമോട്ടർ അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
കോടഞ്ചേരി പഞ്ചായത്തിലെ ഈ കോളനികളിലേക്ക് സഹായം എത്തിച്ച കോടഞ്ചേരി പോലീസ് നടപടി അഭിനന്ദനാർഹമാണ്. ജനമൈത്രി പോലീസ് എന്നത് അന്വർത്ഥമാക്കുകയാണ് കോടഞ്ചേരിയിലെ പോലീസുകാർ.






