Thiruvambady

സംസ്ഥാനത്തെ ആദ്യത്തെ സഹകരണ സ്പോർട്സ് സൊസൈറ്റി; മാസ് ഡി കോസ് ഉദ്ഘാടനം ഈ മാസം 17ന്; സ്വാഗതസംഘം രൂപീകരിച്ചു

തിരുവമ്പാടി: സംസ്ഥാനത്ത് ആദ്യമായി സഹകരണ രംഗത്ത് കായിക മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി തുടക്കം കുറിക്കുന്ന കോഴിക്കോട് ജില്ലയിലെ മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെന്റ് ആന്റ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം ഈ മാസം തിരുവമ്പാടിയിൽ നടക്കും.

സെപ്റ്റംബർ 17 രാവിലെ 11 മണിക്ക് സ്പോർട്സ് വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിക്കും.

തിരുവമ്പാടിയിൽ നടക്കുന്ന ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി മുൻ എംഎൽഎ ജോർജ് എം തോമസിന്റെ അധ്യക്ഷതയിൽ സ്വാഗതസംഘം രൂപീകരിച്ചു.

ചേയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂരിനേയും, കൺവീനറായി ജോസ് മാത്യുവിനേയും യോഗം തിരഞ്ഞെടുത്തു.

തിരുവമ്പാടി മാസ് ഡി കോസ് ഓഫീസിൽ നടന്ന യോഗത്തിൽ ടി. വിശ്വനാഥൻ, വി കെ വിനോദ്, ജോളി ജോസഫ് ,സി എൻ പുരുഷോത്തമൻ, ജോയി മാങ്കുഴി എബ്രഹാം മാനുവൽ ,സുന്ദരൻ എ പ്രണവം എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ജോസ് മാത്യു സ്വാഗതം. വൈസ് പ്രസിഡൻറ് പി ടി അഗസ്റ്റിൻ നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button