മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ യൂത്ത് മാർച്ച്; പ്രാദേശിക സ്വാഗത സംഘം രൂപീകരിച്ചു
തിരുവമ്പാടി: മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ യൂത്ത് മാർച്ച് കുറ്റ്യാടി മുതൽ രാമനാട്ടുകര വരെ നവംബർ 26ന് തുടങ്ങിയ ഡിസംബർ 10 അവസാനിക്കുന്ന യൂത്ത് മാർച്ച് നോട് അനുബന്ധിച്ച് തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് സ്വാഗതസംഘ രൂപീകരണം പുന്നക്കൽ പൊന്നാനി നഗറിൽ വച്ചുകൊണ്ട് നടത്തി.
പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിജി മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് വി.പി.എ ജലീൽ വിഷയാവതരണം നടത്തി. മോയിൻ കാവുങ്ങൽ, കോയ പുതുവയൽ,കെ എ അബ്ദുറഹ്മാൻ, മുഹമ്മദലി പരുത്തിക്കുന്നേൽ, അറഫി കാട്ടിപ്പരുത്തി, അസ്കർ ചെറിയ അമ്പലത്ത്, റഫീഖ് പുല്ലൂരാംപാറ, ഫൈസൽ മാതം വീട്ടിൽ, ജംഷീദ് കാളിയേടത്ത്, ജമ്നാസ് പുന്നക്കൽതുടങ്ങിയവർ സംസാരിച്ചു, പരിപാടിക്ക് ജൗഹർ പുന്നക്കൽ, റഫീഖ് തെങ്ങും ചാലിൽ, ഫൈസൽ കെടി, കബീർ ആലുങ്ങാത്തൊടി, സഹീർ ആനക്കാംപൊയിൽ,തുടങ്ങിയവർ നേതൃത്വം നൽകി.