Thiruvambady
വി എം മോനിക്കുട്ടി ടീച്ചർ അന്തരിച്ചു

തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ മാങ്കുഴിയിൽ എം വി ജോസഫിൻ്റെ ഭാര്യ വി എം മോനിക്കുട്ടി ടീച്ചർ (95) അന്തരിച്ചു.
സംസ്കാരം നാളെ (22-10-2024-ചൊവ്വ) രാവിലെ 09:00-ന് വാലില്ലാപ്പുഴ ചുണ്ടാട്ട് ആൻഡ്രൂസിൻ്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ വെച്ച് നടക്കും.
മോനിക്കുട്ടി ടീച്ചർ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ റിട്ട.അധ്യാപികയും തിരുവമ്പാടി സഹകരണ ബാങ്ക് മുൻ ഡയറക്ടറുമാണ്. കൂടാതെ തിരുവമ്പാടി തറപ്പിൽ കുടുംബാംഗവുമാണ്.
സഹോദരങ്ങൾ: എബ്രഹാം മാനുവൽ (സോഷ്യലിസ്റ്റ് നേതാവ്), ആലീസ്, പരേതരായ തൊമ്മച്ചൻ, മത്തായി, ഏലിയാമ്മ, ജോസഫ്, ഫാ. സ്കറിയ, സിസ്റ്റർ ജാക്വിലിൻ, മാണിക്കുഞ്ഞ്, ചാണ്ടിക്കുഞ്ഞ്.







