Koodaranji
ഉപജില്ലാതല നാഷണൽ സയൻസ് സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി; കൂടരഞ്ഞി സ്കൂളിലെ ഫാത്തിമ മർസ

കൂടരഞ്ഞി: മുത്തേരി ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്ന നാഷണൽ സയൻസ് സെമിനാറിന്റെ ഭാഗമായി നടത്തിയ ഹൈസ്കൂൾ വിഭാഗം ഉപജില്ലാതല സയൻസ് സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൂടരഞ്ഞി സ്കൂളിലെ വിദ്യാർത്ഥി.
കൂടരഞ്ഞി സെൻ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മർസയാണ് ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഉപജില്ലയിലെ മറ്റ് ഹൈസ്കൂളുകളിൽ നിന്നും മത്സരിച്ച ശാസ്ത്ര പ്രതിഭകളോട് മാറ്റുരച്ചാണ് ഫാത്തിമ മർസ ഈ തിളക്കമാർന്ന വിജയം കൈവരിച്ചത്.







