Kodiyathur

ഡി.വൈ.എഫ്.ഐ ലഹരിക്കെതിരെ ജനകീയ കവചം; ജാഗ്രത സമിതി രൂപീകരിച്ചു.

കൊടിയത്തൂർ : ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഡി.വൈ.എഫ്.ഐ കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസ്സ് ചുള്ളിക്കാപ്പറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽവച്ച് മുക്കം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ശ്രീ:പ്രജീഷ് കെ ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പർ ഇ അരുൺ, ചെറുവാടി മെഡിക്കൽ ഓഫീസർ ഡോ: മനുലാൽ, കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, അബ്ദുൽകരീം, പ്രശാന്ത് മാസ്റ്റർ, എൻ രവീന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
ടി അനസ് അധ്യക്ഷതവഹിച്ച പരിപാടി അഖിൽ കെ.പി സ്വാഗതവും, എ.പി ഷൈജു നന്ദിയും പറഞ്ഞു. പരിപാടിയിൽ 25 അംഗ ജാഗ്രത സമിതി രൂപീകരിച്ചു.
കൺവീനർ : അഖിൽ കെ.പി.
ചെയർമാൻ : ഡോ: മനുലാൽ.
ജോ. കൺവീനർമാർ :- അനസ് ടി, അബ്ദുല്ല കെ.വി.
വൈ. ചെയർമാൻമാർ :- യു.സി മുഹമ്മദ്, അയൂബ് മാസ്റ്റർ.

Related Articles

Leave a Reply

Back to top button