Mukkam
തെരുവുനായ ശല്യം; മുക്കം നഗരസഭ കർമ്മപരിപാടിക്ക് രൂപം നൽകി

മുക്കം: തെരുവുനായ ശല്യം നേരിടാൻ കർമ്മപരിപാടിക്കു രൂപം നൽകി മുക്കം നഗരസഭ കൗൺസിൽ. എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസ് എർപ്പെടുത്താനും വാക്സിൻ നിർബന്ധമായും നൽകാനും തീരുമാനിച്ചു.
തെരുവുനായ്ക്കൾക്കു വാക്സിൻ നൽകാനും അപകടകാരികളായ നായ്ക്കളെ കണ്ടെത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കും. നഗരസഭാതലത്തിൽ ജനകീയ കമ്മറ്റി ഉണ്ടാക്കി ആവശ്യമായ ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കും. നായ്ക്കളെ പാർപ്പിക്കുന്നതിന് ഷെൽട്ടറിനാവശ്യമായ സ്ഥലം കണ്ടെത്താനും തീരുമാനമായി.
യോഗത്തിൽ ചെയർമാൻ പി.ടി.ബാബു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ ചാന്ദ്നി, വി.കുഞ്ഞൻ, ഇ. സത്യ നാരായണൻ,വേണുഗോപാലൻ, അബ്ദുൾമജീദ്, വേണു കല്ലുരുട്ടി, മധു, ഗഫൂർ കല്ലുരുട്ടി എന്നിവർ സംസാരിച്ചു. വെറ്ററിനറി ഡോക്ടർ കൃഷ്ണ സൂരജ് പദ്ധതി വിശദീകരിച്ചു.







