TOP NEWS
ഉന്നത വിജയികളെ കുളങ്ങര ടൗൺ മുസ്ലിം യൂത്ത് ലീഗ് ആദരിച്ചുകൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചുകൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൂടരത്തി ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന് തുടക്കമായികോടഞ്ചേരി : മൈക്കാവ് പടിഞ്ഞാറെകുടിയിൽ ഏലിയാസ് അന്തരിച്ചു.താഴെ തിരുവമ്പാടി അങ്ങാടിയിൽ മെയിൻ റോഡിനോട് ചേർന്ന് കിടക്കുന്ന പഴയ മദ്രസ കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യം ശക്തമാകുന്നുകൂടരഞ്ഞി : ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി കോ-ഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി ഡയറക്ടറുമായ പി ടി മാത്യു മാസ്റ്റർ പൂക്കളത്തിൽ അന്തരിച്ചു.മുക്കം : കാരശ്ശേരി കുമാരനെല്ലൂർ പരേതനായ കുരുടത്ത് കുഞ്ഞൻ നായരുടെ ഭാര്യ അക്കരപ്പറമ്പിൽ നാരായണി അമ്മ അന്തരിച്ചു.പുതുപ്പാടി; കൈതപ്പൊയിൽ വെട്ടിക്കുഴിയിൽ അന്നമ്മ അന്തരിച്ചുനന്മയുള്ളവർ കൈകോർത്തു; മൂന്നുകുടുംബങ്ങൾക്ക് വീടായി
Kodiyathur

ലഹരിക്കെതിരെ ബോധവൽക്കരണവും വാർഡിനെ ലഹരി മുക്തമാക്കാനുള്ള കർമ്മ പദ്ധതിയുമായി വാർഡ് ഗ്രാമസഭ

കൊടിയത്തൂർ : നാടും നഗരവും ലഹരി മാഫിയ പിടിമുറുക്കുമ്പോൾ ലഹരിക്കെതിരെ ബോധവൽക്കരണവും വാർഡിനെ ലഹരി മുക്തമാക്കാനുള്ള തീരുമാനവുമായി ഗ്രാമസഭ. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ കാരക്കുറ്റി വാർഡിലെ ഗ്രാമ സഭയാണ് ലഹരിക്കെതിരെ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തത്.
ഗ്രാമസഭയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. ഗുണഭോക്തൃ ലിസ്റ്റുകൾ ഉൾപ്പെടെ അംഗീകരിക്കുന്ന അജണ്ടകൾക്ക് ശേഷമാണ് ലഹരിയുമായി ബന്ധപ്പെട്ട ചർച്ച നടന്നത്.
ഒക്ടോബർ രണ്ട് മുതൽ സംസ്ഥാന സർക്കാർ തന്നെ ലഹരിക്കെതിരെ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
ഇതിൻ്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രാദേശികമായി കുടുതൽ പ്രവർത്തനങ്ങൾ നടത്തി വാർഡിനെ പൂർണ്ണമായും ലഹരി മുക്തമാക്കുകയാണ് ലക്ഷ്യയമിടുന്നത് ഇതിനായി സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ തുടങ്ങിയവരുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കും.
ആദ്യഘട്ടമെന്ന നിലയിൽ ഗ്രാമസഭയിലെത്തിയവർക്ക് ജാഗ്രത സമിതിയുടേയും ജനപ്രതിനിധികളുടേയും ബോധവൽക്കരണം നൽകി. തുടർന്ന് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒനകീയ കമ്മറ്റി ഉണ്ടാക്കി പ്രവർത്തനം വ്യാപിപ്പിക്കും.
യോഗത്തിൽ വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി. ഷംലൂലത്ത് അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ഫസൽ കൊടിയത്തൂർ, പഞ്ചായത്ത് ജാഗ്രത സമിതി കൗൺസിൽ ഫെസിലിറ്റേറ്റർ റസീന, പഞ്ചായത്ത് ഉദ്ധ്യോഗസ്ഥ സുമയ്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published.

Back to top button