Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു.

കൂടരഞ്ഞി :സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു.
ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ആശയത്തിൻ്റെ ഭാഗമായി എൻ.എസ്.എസ്, നല്ലപാഠം, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂളിൽ നടന്ന ചടങ്ങിൽ മാനേജർ റവ.ഫാദർ റോയി തേക്കുംകാട്ടിൽ അധ്യക്ഷനായി. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പദ്ധതി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യ്തു
വാർഡ് മെമ്പർ ജോസ്മോൻ മാവറ,സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗ്ഗീസ്, ഹെഡ് മാസ്റ്റർ സജി ജോൺ, എൽ.പി.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി. ജോർജ് എന്നിവർ പ്രസംഗിച്ചു..







