Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നീരുറവ് സമഗ്ര നീർത്തട പദ്ധതിയ്ക്ക് തുടക്കം

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീരുറവ് സമഗ്ര നീർത്തട പദ്ധതിയുടെ ഭാഗമായുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത് ഹാളിൽ തൊഴിലുറപ്പ് മേറ്റുമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു.
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി.എസ് രവി,ജോസ് തോമസ്മാവറ, വാർഡ് മെമ്പർമാരായജെറീന റോയ്,ജോണി വാളിപ്ലാക്കൽ,അസിസ്റ്റന്റ് സെക്രറി അജിത് പി.എസ്, കൊടുവള്ളി ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ഷിനോദ്, ബ്ലോക്ക് എഞ്ചിനീയർ രമ്യ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മാരായ ജോസ് കുര്യാക്കോസ്, വിജി, തൊഴിലുറപ്പ് വിഭാഗം അസി.എൻജിനിയർ മുഹമ്മദ് മുസ്തഫ, അമൽ പി.എസ്. എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Back to top button