Thiruvambady

തിരുവമ്പാടി മണ്ഡലത്തിൽ ഹർത്താൽ പൂർണം

തിരുവമ്പാടി: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തിരുവമ്പാടി മണ്ഡലത്തിൽ പൂർണം. അവശ്യ സർവീസുകൾ തുറന്നു പ്രവർത്തിച്ചു.

കടകമ്പോളങ്ങൾ അടഞ്ഞുകിടന്നപ്പോഴും ചില കടകൾ തുറന്നു പ്രവർത്തിച്ചു. ചിലയിടങ്ങളിൽ പെട്രോൾ പമ്പുകൾ അടഞ്ഞുകിടന്നപ്പോഴും മറ്റ് ഇടങ്ങളിൽ പമ്പുകൾ തുറന്നു പ്രവർത്തിച്ചു.

സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. കെ.എസ്.ആർ.ടി സി യുടെ ദീർഘദൂര ബസുകളേയും ഹർത്താൽ ബാധിച്ചു. മണ്ഡലത്തിൽ ഉടനീളം പോലീസിന്റെ പെട്രോളിങ് ശക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button