Kodanchery

വേൾഡ് ടൂറിസം ഡേ സെലിബ്രേഷൻ നടത്തി

കോടഞ്ചേരി : 27-9-2022 വേൾഡ് ടൂറിസം ഡേയോട് അനുബന്ധിച്ച് തുഷാരഗിരി അരിപ്പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയുംസഹകരണത്തോടെ ടൂറിസം ഡേ സെലിബ്രേഷൻ നടത്തി.

തുഷാരഗിരിയിൽ ഓയിസ്ക ഇന്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററിന്റെ സഹകരണത്തോടെ ക്ലീൻ ഡ്രൈവ് പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലെ കുട്ടികളുടെ പരിസ്ഥിതി മലിനീകരണത്തിനെതിരായ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.

ചടങ്ങിൽ ഷെല്ലി കുന്നേൽ(മാത്യു കെ ടി) ആശംസ അർപ്പിച്ചു. സിസിലി കോട്ടപ്പള്ളി അധ്യക്ഷയായ ചടങ്ങിൽ, ഉദ്ഘാടകൻ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വേസ്റ്റുമാൻജ്മെന്റ് ടൂറിസത്തിന്റെ അനന്തസാധ്യതകൾഎന്നിവയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു.

റോയ് ഊന്നുകല്ലേൽ ( പ്രസിഡണ്ട് ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ), ജോസ് പരത്തിമല ഓയിസ്സ്‌ക സെക്രട്ടറി, കവിത സി നായർ ഹെഡ് ഓഫ് സൈക്കോളജി ഡിപ്പാർട്ട്മെന്റ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Related Articles

Leave a Reply

Back to top button