Kodanchery

ലഹരി മുക്ത കേരളം : പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: ലഹരി മുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ എല്ലാ എൽ പി വിഭാഗം അധ്യാപകകർക്കും കൊടുവള്ളി ബി അർ സി യുടെ നേതൃത്വത്തിൽ സെന്റ് ജോസഫ് എൽ പി സ്കൂളിൽ വെച്ചു ശില്പശാല സംഘടിപ്പിച്ചു.

കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻന്റ് ലിസി ചാക്കോച്ചൻ ശില്പശാല ഉദ്ഘാടനം ചെയ്തു തുടർന്ന് കോടഞ്ചേരി സബ് ഇൻസ്പെക്ടർ അഭിലാഷ് കെ. സി മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ വിവിധ രൂപങ്ങൾ അവയുടെ ഉപയോഗം, ദൂഷ്യ ഫലങ്ങൾ, കുട്ടികളുടെ സ്വഭാവ മാറ്റങ്ങൾ എന്നിവയെ കുറിച്ച് വിശദമായി അധ്യാപകർക്ക് പറഞ്ഞു നൽകുകയുണ്ടായി.

ലഹരിയുടെ പിടിയിൽനിന്നും ഇന്നത്തെ കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ അധ്യാപകർക്കും ആണെന്നും, രക്ഷിതാക്കൾക്ക് വേണ്ട നിദ്ദേശങ്ങൾ നൽകുവാനും ക്ലാസ്സിൽ വ്യക്തമാക്കി. തുടർന്ന് ആർ പി മാരായ ആൻട്രീസ, മൂസക്കുട്ടി എന്നിവർ അധ്യാപകർക്ക് വേണ്ട കൂടുതൽ നിർദേശങ്ങൾ നൽകി.

കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ജിമോൾ സ്വാഗതം പറഞ്ഞ ശില്പശാലയിൽ BRC കോഡിനേറ്റർ ജിഷ്‌ന, കോടഞ്ചേരി പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. സെന്റ് ജോസഫ് എൽ പി സ്കൂൾ അധ്യാപകനായ ഷിജോ ജോൺ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button