Omassery
ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ കോവിഡ് ടെസ്റ്റ് നടത്തുന്നു

ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണി വരെ RTPCR ടെസ്റ്റും ആൻറി ജൻ ടെസ്റ്റും നടത്തുന്നു.
പോളിംഗ് ഉദ്യോഗസ്ഥർ, പോളിംഗ് ഏജൻറുമാർ, രാഷട്രീയ പാർട്ടി പ്രവർത്തകർ, ഡ്രൈവർമാർ, വ്യാപാരികൾ, കോവിഡ് രോഗലക്ഷണമുള്ളവർ, രോഗികളുമായി സമ്പർക്കമുള്ളവർ, പൊതുജനങ്ങളുമായി സമ്പർക്കമുള്ളവർ, തുടങ്ങി എല്ലാവർക്കും സൗജന്യമായി ടെസ്റ്റിന് പങ്കെടുക്കാമെന്ന് ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ടി.എം.ശരണ്യ അറിയിച്ചു.







