Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷൻ അഭിയാൻ പദ്ധതി ക്ലാസ് നടത്തി

തിരുവമ്പാടി : ദേശീയ പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ഈറ്റ് സ്മാർട്ട് ലൈവ് സ്മാർട്ട്’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
മെഡിക്കൽ ഓഫീസർ ഡോ. ഫെസിനാ ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡയറ്റീഷ്യൻ സോണിയ കെ ജോസഫ് ക്ലാസ്സ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ,പി.എച്ച്. എൻ ഷില്ലി എൻ.വി. എന്നിവർ സംസാരിച്ചു.
ആരോഗ്യ പ്രവർത്തകർ ,ആശ പ്രവർത്തകർ എന്നിവർ ക്ലാസ്സിൽ പങ്കെടുത്തു.
കൗമാരക്കാർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷകാഹാരനില മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് പോഷൻ അഭിയാൻ.

Related Articles

Leave a Reply

Back to top button