Thiruvambady

തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവം നടത്തി

തിരുവമ്പാടി: എസ്എൻഡിപി യോഗം തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള രഥോത്സവം നടന്നു. ബുധനാഴ്ച രാവിലെ ആറുമണി മുതൽ വിദ്യാരംഭം വാഹന പൂജ ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രം തന്ത്രി സ്വാമി ജ്ഞാനതീർത്ഥ, ക്ഷേത്രം മേൽശാന്തി എസ് രജിഷ്, എസ്എൻഡിപി തിരുവമ്പാടി യൂണിയൻ പ്രസിഡൻറ് ഗിരി പാമ്പനാൽ, സെക്രട്ടറി പേണ്ടാനത്ത് ശ്രീധരൻ, ശാഖാ പ്രസിഡന്റ് സജീവൻ, സെക്രട്ടറി ശശീധരൻ ചുള്ളികാട്ട് , ബാബു മാക്കാട്ടുചാലിൽ, ബാബു പൈക്കാട്ടിൽ , വി കെ സുരേന്ദ്രൻ , ഭരത് ബാബു, യൂത്ത്മൂവ്മെന്റ് ഭാരവാഹികൾ മെവിൻ പി.സി, അർജുൻ സി.എ, ബിഷാന്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button