Mukkam

സ്കൂൾമുറ്റത്ത് നിർത്തിയിട്ട ബൈക്കിന് തീവെച്ചു

മുക്കം : സ്കൂൾമുറ്റത്ത് നിർത്തിയിട്ട അധ്യാപകന്റെ ബൈക്കും മുറ്റത്തെമാവും തീവെച്ച നിലയിൽ. മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബുധനാഴ്ച രാത്രി രണ്ടോടെയാണ് സംഭവം.

സ്കൂളിൽ അതിക്രമിച്ചു കയറിയ സമൂഹവിരുദ്ധർ ഓഫീസ് കെട്ടിടത്തിന് മുന്നിലെ മാവിനും പോർച്ചിലുണ്ടായിരുന്ന ബൈക്കിനും തീവെയ്ക്കുകയായിരുന്നു. ബൈക്ക് പൂർണമായും കത്തിനശിച്ചു.

ദൂരസ്ഥലത്ത്നിന്ന് ബസിലെത്തുന്ന അധ്യാപകൻ ചേന്ദമംഗല്ലൂർ അങ്ങാടിയിൽനിന്ന് സ്കൂളിലേക്കും തിരിച്ചും യാത്രചെയ്യാൻ ഉപയോഗിച്ചിരുന്ന ബൈക്കാണ് കത്തിച്ചത്. ബൈക്കിനും മാവിനും തീവെക്കുന്ന ദൃശ്യങ്ങൾ സ്കൂളിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

പ്രിൻസിപ്പലിന്റെ പരാതിൽ കേസെടുത്ത മുക്കം പോലീസ് അന്വേഷണം തുടങ്ങി. ഡോഗ്‌ സ്ക്വാഡും പരിശോധന നടത്തി. കുറ്റവാളികളെ പിടികൂടണമെന്ന് പി.ടി.എ. പ്രസിഡന്റ് ഉമ്മർ പുതിമോട്ടിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button