Mukkam

മുക്കത്ത് ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പറിന് അടിയിൽപ്പെട്ട് ബംഗാള്‍ സ്വദേശി മരിച്ചു

മുക്കം: ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അടിയിൽപ്പെട്ടാണ് അതിഥി തൊഴിലാളി മരണപ്പെട്ടത്.

കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്. ടിപ്പറില്‍ എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം മുന്നോട്ട്  നീങ്ങി തൊട്ടടുത്ത താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.

Related Articles

Leave a Reply

Back to top button