Puthuppady

എൽ.ഡി.എഫ്. അംഗങ്ങൾ ഭരണസമിതിയോഗം ബഹിഷ്കരിച്ച് ധർണ നടത്തി

പുതുപ്പാടി : പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കാവുംപുറത്ത് കോഴി അറവുമാലിന്യപ്ലാന്റ് നിർമിക്കുന്നതിനെതിരേ പരിസരവാസി നൽകിയ പരാതിയിൽ നടപടി വൈകിപ്പിച്ച ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ ഭരണസമിതിയോഗം ബഹിഷ്കരിച്ച് ധർണ നടത്തി.

സമീപവാസിയായ അബ്ദുറഹിമാൻ നൽകിയ പരാതി ഏഴുമാസത്തോളം ഉദ്യോഗസ്ഥൻ പൂഴ്ത്തിവെച്ചതായും സംഭവത്തിൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും ഭരണസമിതി ശക്തമായ നടപടിയെടുത്തില്ലെന്നും എൽ.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു. ധർണയിൽ കെ.ജി. ഗീത, ഐബി റെജി, അമ്പുടു ഗഫൂർ, ഡെന്നീസ് വർഗീസ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button