Koodaranji

വ്യക്തിത്വ വികസന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂടരഞ്ഞിയിൽ ലഹരിക്കെതിരെ റാലിയും ഫ്ലാഷ് മോബും നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി സ്കൂൾ അസി. മാനേജർ ഫാ. സെബാസ്റ്റ്യൻ മറ്റപ്പിള്ളിലിന്റെ അധ്യക്ഷതയിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു.

ഈ കാലഘട്ടത്തിൽ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദുഷ്യ ഫലങ്ങൾ പൊതുജനത്തെ ബോധവന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികൾ ഡ്രാമ ഡാൻസും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്

സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോണ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോസ് തോമസ് മാവറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ, പി ടി എ പ്രസിഡന്റ് ജോസ് ഞാവള്ളി എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു.

അദ്ധ്യാപകരായ സിത്താര വി തോട്ടക്കാട്, നീതു സണ്ണി, അരുൺ ഡിക്രൂസ്, ജോസ് കുര്യൻ, ജോഷി മാത്യു, ടെനി മോൾ, ചൈതന്യ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button