Kodanchery

മലയോര ഹൈവേ: നെല്ലിപ്പൊയിൽ ഭാഗത്ത് ടാറിങ് തുടങ്ങി

കോട‍ഞ്ചേരി: കോടഞ്ചേരി-കക്കാടംപൊയിൽ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കോടഞ്ചേരി-നെല്ലിപ്പൊയിൽ റോഡിൽ നെല്ലിപ്പൊയിൽ ഹൈസ്കൂൾ ഭാഗത്ത് ഒന്നാം ഘട്ടം ടാറിങ് ആരംഭിച്ചു.

ടൗൺ മുതൽ കക്കാടംപൊയിൽ വരെയുള്ള 34 കിലോമീറ്റർ ‍മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കോടഞ്ചേരി- നെല്ലിപ്പൊയിൽ റോഡിൽ പൂർത്തിയാകാതെ കിടന്ന ഭാഗം ടാറിങ് ആരംഭിച്ചു.

മലയോര ഹൈവേ കടന്നു പോകുന്ന കോടഞ്ചേരി പഞ്ചായത്ത് പരിധിയിൽ പുലിക്കയം മുതൽ നെല്ലിപ്പൊയിൽ വരെയുള്ള ഭാഗത്തും നെല്ലിപ്പൊയിൽ- ഇലന്തുകടവ് റോഡിൽ നെല്ലിപ്പൊയിൽ അങ്ങാടിയിൽ പാരിഷ് ഹാൾ കയറ്റത്തിലുമാണ് ഇനി ഒന്നാം ഘട്ടം ടാറിങ് നടക്കാനുള്ളത്. 155 കോടി രൂപയ്ക്ക് ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ എടുത്തിട്ടുള്ളത്.

Related Articles

Leave a Reply

Back to top button