Kodanchery

സാമൂഹ്യ ശാസ്ത്ര മേളയിലും ഓവറോൾ ചാമ്പ്യൻഷിപ് നേടി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ

കോടഞ്ചേരി: താമരശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സമാപിച്ച താമരശേരി സബ്ജില്ല ഹൈസ്കൂൾ വിഭാഗം ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ ശേഷം വൈകി ഫലമറിഞ്ഞ സാമൂഹ്യ ശാസ്ത്രമേളയിലും കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ഓവറോൾ കിരീടം ചൂടി.

ഗണിത ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിലെ ഓവറോൾ സെക്കൻറിനു പുറമേ ഇനിയും ഫലം വരാനുള്ള ഐ.ടി. മേളയിലും സ്കൂൾ വിജയക്കുതിപ്പ് തുടരുന്നു. സന്തോഷസൂചകമായി വിദ്യാർത്ഥികളും അധ്യാപകരും ട്രോഫി കളുമായി കണ്ണോത്ത് അങ്ങാടിയിലൂടെ വിജയാഹ്ലാദ പ്രകടനം നടത്തി.

Related Articles

Leave a Reply

Back to top button