Kozhikode
ചെമ്പനോട തീപിടിത്തം: ജലവിതരണ പൈപ്പ് നശിച്ചു

ചക്കിട്ടപാറ ∙ ചെമ്പനോട മേലെ അങ്ങാടി സ്വകാര്യ ഭൂമിയിൽ ഇന്നലെ ഉച്ചയ്ക്ക് തീപിടിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻഅപകടം ഒഴിവായി.
15ഓളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന ജലവിതരണ പൈപ്പ് കത്തിനശിച്ചു. പേരാമ്പ്ര അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തീ പൂർണമായും അണച്ചു.







