Kerala

ജനങ്ങള്‍ക്ക് ഇരുട്ടടി; പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി

കൊച്ചി: സംസ്ഥാനത്ത് പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ് ഇന്ന് മുതല്‍ ഈടാക്കുക. അതേസമയം, വില വര്‍ധനവ് നിലവില്‍ വന്നതായി എണ്ണ കമ്പനികള്‍ അറിയിച്ചു.

സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്പനികള്‍ പാചക വാതക വില പുതുക്കുന്നത്. എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടിയ വില ബാങ്ക് അക്കൗണ്ടുകളില്‍ തിരികെ എത്തുമെന്നും കമ്പനികള്‍ അറിയിച്ചു. എന്നാല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ അധികം നല്‍കേണ്ടിവരും.

Related Articles

Leave a Reply

Back to top button