Kerala

പൂട്ടിയ കാറിൽ ഭർത്താവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു; വീട്ടമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി

കോട്ടയം: കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനിയും രോഗിയുമായ വീട്ടമ്മ മരണത്തിന് കീഴടങ്ങി. അടിമാലി പോലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിലാണ് വയനാട് സ്വദേശിനിയായ ലൈലാമണി (56) യെ കണ്ടെത്തിയിരുന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളർന്ന ലൈലാമണി ഇന്നലെ വൈകിട്ട് 4.30ഓടെ യാണ് മരിച്ചത്. ഭർത്താവിനാൽ കാറിൽ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞ മാസം 17നാണു ലൈലാമണിയെ കണ്ടെത്തിയത്. സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരാണ് രണ്ടുദിവസമായി നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇവരെ അവശനിലയിൽ ഇവരെ കണ്ടത്. വാഹനം പൂട്ടിയനിലയിലായിരുന്നു.

അതേസമയം, കട്ടപ്പനയിൽ ഇരട്ടയാറിൽ താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകും വഴി ഇവരെ പോലീസ് സ്റ്റേഷന് സമീപം ഭർത്താവ് മാത്യു ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു എന്നാണ് വിവരം.

Related Articles

Leave a Reply

Back to top button