Karassery
കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : നെല്ലിക്കപ്പറമ്പ് എസ്എസ്എം ബിഎഡ് കോളേജിലെ 2025–26 അധ്യയനവർഷത്തിലെ കോളേജ് യൂണിയൻ ഉദ്ഘാടനം സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ നിർവഹിച്ചു. കോളേജ് മാഗസിൻ ‘അകതാര്’, ഇംഗ്ലീഷ് വിഭാഗത്തിന്റെ ‘ഇങ്കുവേഴ്സ്’ എന്നിവയുടെ പ്രകാശനവും ബെസ്റ്റ് പെർഫോർമർ അവാർഡ് വിതരണവും നടന്നു.
വൈസ് പ്രിൻസിപ്പൽ എൻ. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി കെ. സജ്ജാദ്, മുക്കം പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് കക്കാട്, എ.കെ. ഗായത്രീദേവി, പി. നിഹല, കെ.എം. സൂര്യ, മുഹമ്മദ് ഷാദ് അക്കാദമിക് കോഡിനേറ്റർ സുധീഷ്, യൂണിയൻ ചെയർപേഴ്സൺ ഷാദിയ ഷഫീഖ് എന്നിവർ സംസാരിച്ചു.







