Karassery

പകർച്ചവ്യാധി തടയാൻ വീഡിയോ ബോധവത്കരണവുമായി വിദ്യാർഥികൾ

കാരശ്ശേരി: ആനയാംകുന്ന് വി.എം.എച്ച്.എം എച്ച്.എസ് സ്കൂൾ എൻ.എസ്.എസ് വൊളന്റിയേർമാർ ‘സമർപ്പൺ’ പദ്ധതിയുടെ ഭാഗമായി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോ പുറത്തിറക്കി. വിവിധതരം പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അവയെ ഫലപ്രദമായി തടഞ്ഞുനിർത്തുന്നതിനുള്ള സമഗ്രനടപടികളും ചിത്രീകരിക്കുന്ന വീഡിയോ സോഷ്യൽമീഡിയവഴി പ്രചരിപ്പിക്കും. കാരശ്ശേരി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സജ്ന പരിപാടി ഉദ്ഘാടനം ചെയ്തു.

പരിപാടിയോടനുബന്ധിച്ച് ആരോഗ്യ ബോധവത്‌കരണ ക്ലാസ് നടത്തി. പോസ്റ്റർ പ്രദർശനം മാവൂർ ക്ലസ്റ്റർ പി.എ.സി സില്ലി ബി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പി ലജ്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ അനിൽ ശേഖർ, വാർഡംഗം കുഞ്ഞാലി മമ്പാട്, പ്രോഗ്രാം ഓഫീസർ കെ.വി നസീറ, എൻ.എസ്.എസ് വൊളന്റിയർ ജീവൻ ബാപ്പുട്ടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button