Karassery

ചെങ്കൽഖനനം കുടിവെള്ളം മുട്ടിച്ചു; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ 11, 17 വാർഡുകളിൽ കണ്ണാട്ടുകുഴി, കൂടാംപൊയിൽ ഭാഗത്ത് നടക്കുന്ന ചെങ്കൽഖനനത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഖനനംമൂലം ജലസ്രോതസ്സുകൾ നശിച്ച് കണ്ണാട്ടുകുഴി, കൂടാംപൊയിൽ, പട്ടർചോല, ഓടത്തെരു പ്രദേശങ്ങളിലെ 150-ഓളം കുടുംബങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്നതായാണ് പരാതി. ഇതിനുപുറമേ പൊടിശല്യവുമുണ്ട്.

നാട്ടുകാരുടെ പരാതിയെത്തുടർന്ന് കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി ഏപ്രിൽ 16-ന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ, ക്വാറി ഇപ്പോഴും പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. 2019-ൽ കുടിവെള്ളക്ഷാമംമൂലം ഖനനം നിർത്തിവെച്ചിരുന്നതാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഖനനം തുടർന്നാൽ ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button