Karassery

ഇക്കോ സ്പാർക്ക്’: കുമാരനെല്ലൂർ ഗവ. എൽ പി സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

കാരമൂല: ലോക പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുമാരനെല്ലൂർ ഗവ. എൽ.പി സ്‌കൂളിൽ ‘ഇക്കോ സ്പാർക്ക്’ എന്ന തലക്കെട്ടിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു.

കൃഷിഭവൻ്റെ ഫലവൃക്ഷത്തൈകൾ സ്‌കൂളിന് കൈമാറി വാർഡ് മെമ്പർ മുഷീർ പട്ടംകുന്നൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള വാർഡ് മെമ്പറുടെ മഴക്കോട്ടുകളും ചടങ്ങിൽ കൈമാറി.

പി.ടി.എ പ്രസിഡൻ്റ് വി കെ അനുശ്രീ അധ്യക്ഷത വഹിച്ചു. ഹരിത കർമ്മ സേന സെക്രട്ടറി ശ്യാമ സതീഷ്, അംഗം നാരായണി കെ.പി എന്നിവരെ ആദരിച്ചു. എസ്എംസി ചെയർമാൻ ശരത് ശിവൻ, എം.പി.ടി.എ ചെയർപേഴ്സൺ മോബിക, എസ് ആർ ജി കൺവീനർ രസ്ന ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ഫൗസിയ ജി പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രീ പ്രൈമറി കുട്ടികളുടെ പ്രകൃതി മാഗസിൻ പ്രകാശനം, ക്വിസ്, പ്രസംഗ മത്സരം, വൃക്ഷത്തൈ നടീൽ, തൈ വിതരണം, പേപ്പർ ബാഗ് നിർമ്മാണം എന്നിവയും നടന്നു.പ്രധാനാധ്യാപകൻ ടി.കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സുനിത നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button