Kodiyathur

ലഹരിക്കെതിരെ വൺ മില്യൺ തൂഫാൻ ഗോൾ; പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ശ്രദ്ധേയ പങ്കാളിത്തം

കൊടിയത്തൂർ: ലോകകപ്പ് ആവേശത്തിനൊപ്പം വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കുന്ന സ്കൂളുകളിൽ നിന്നും വൺ മില്യൻ തൂഫാൻ ഗോൾ പദ്ധതിയിൽ കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ പങ്കാളികളിത്തം ശ്രദ്ധേയമായി.

ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം സൃഷ്ടിക്കുക എന്നതോടൊപ്പം വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സ്കൂളിൽ പരിപാടി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ പി.ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, അധ്യാപകരായ സലീം കൊളായി, ഇർഷാദ് ഖാൻ, ഫഹദ് ചെറുവാടി, അബ്ദുൽബാരി ഉബൈദുള്ള, ലുഖ്മാൻ കെ.സി, വളണ്ടിയർമാരായ ഷാഫി, അൽ ബാസിത്ത്, ദിയ, റഫത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button