Karassery
എൽ.ഡി.എഫ്. കാരശ്ശേരി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി
കാരശ്ശേരി : വയനാട് പാർലമെന്റ് സ്ഥാനാർഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വല്ലാത്തായിപ്പാറയിൽ എൽ.ഡി.എഫ്. കാരശ്ശേരി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും നടത്തി.
നാസർ കൊളായി ഉദ്ഘാടനം ചെയ്തു. കെ.സി. ആലി അധ്യക്ഷനായി. മാന്ത്ര വിനോദ്, ഷാജികുമാർ, ഇ.പി. ബാബു, ടി.പി. റഷീദ്, കെ. ശിവദാസൻ, പി.കെ. രതീഷ്, മനോജ് കണിച്ചിമ്മൽ എന്നിവർ സംസാരിച്ചു.