Mukkam
മുക്കത്ത് യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ
മുക്കം : മുക്കത്ത് യുവതിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ചിക്കമഗളൂരു സ്വദേശി ഐഷാ സുനിതയാണ് മരിച്ചത്. മുക്കം മാമ്പറ്റയിലെ വാടകവീടിനുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം അരീക്കോട് സ്വദേശിയും സുഹൃത്തുമായ സത്താറിനൊപ്പമാണു യുവതി താമസിച്ചിരുന്നത്. സത്താർ ഇന്നു രാവിലെ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് ഐഷയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.