Karassery
ആഷിഖയ്ക്ക് കാരശ്ശേരി ബാങ്ക് സ്വീകരണംനൽകി

കാരശ്ശേരി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നൂതന തന്ത്രമായി സ്ഥാനാർഥികളുടെ ചിത്രം പതിച്ച ചോക്ലേറ്റ് അവതരിപ്പിച്ച് ശ്രദ്ധേയയായ ആഷിഖ കദീജയ്ക്ക് കാരശ്ശേരി ബാങ്ക് സ്വീകരണംനൽകി. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഉദ്ഘാടനംചെയ്തു. ഉപഹാരവും സമ്മാനിച്ചു. റോട്ടറി മുക്കം ചാപ്റ്റർ സെക്രട്ടറി കെ.കെ. അരുണ അനിൽകുമാർ പൊന്നാട അണിയിച്ചു. എ.പി. മുരളീധരൻ മംഗളപത്രം സമർപ്പിച്ചു.
ജന. മാനേജർ എം. ധനീഷ് ഉപഹാരം സമർപ്പിച്ചു. സി.കെ. കാസിം, ഗ്രാമപ്പഞ്ചായത്ത് അംഗം റുക്കിയ റഹീം, അബൂബക്കർ നടുക്കണ്ടി, സി.കെ. വിജയൻ, കെ. ഷാജികുമാർ, എ. സുബൈർ, വിനോദ് പുത്രശ്ശേരി, ജി. അബ്ദുൾ അക്ബർ, ആഷിഖ കദീജ തുടങ്ങിയവർ സംസാരിച്ചു.







