Mukkam

എൽ.ഡി.എഫും. ബി.ജെ.പി.യും കേരളത്തിൽ ഭായി ഭായി; ഡി.കെ. ശിവകുമാർ

മുക്കം : കേരളത്തിൽ എൽ.ഡി.എഫും. ബി.ജെ.പി.യും ഭായി ഭായിമാരാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം മുക്കത്ത് നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കം സേക്രഡ് ഹാർട്ട് ചർച്ച് മുതൽ മുക്കം പാലം വരെയായിരുന്നു റോഡ് ഷോ. രാജ്യത്ത് ഇന്ത്യ സഖ്യം അധികാരത്തിൽ വരുമെന്നും സംസ്ഥാന സർക്കാരിന്റെ ധനകാര്യ മാനേജ്മെൻ്റ് പരാജയമാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

നൂറു കണക്കിന് യു.ഡി.എഫ്. പ്രവർത്തകരാണ് റോഡ് ഷോയിൽ പങ്കെടുക്കാനായി മുക്കത്തേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ലാദാരവങ്ങൾ പ്രകടിപ്പിച്ചും അവർ ശിവകുമാറിനെ വരവേറ്റു. കെ.പി. അനിൽകുമാർ എം.എൽ.എ., വർക്കിങ് ചെയർമാൻ സി.പി. ചെറിയ മുഹമ്മദ്, ഷാഹിദ് ബെംഗളൂരു, സി.കെ. കാസിം, സി. ആന്റണി, ബാബു പൈക്കാട്ടിൽ, കെ.ടി. മൻസൂർ, പി.ജി.മുഹമ്മദ്, എം.സിറാജുദ്ദീൻ, ജോബി ഇലന്തൂർ തുടങ്ങിയവർ ഡി.കെ. ശിവകുമാറിനൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button