Thiruvambady
കൽപ്പുഴായി ശിവക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി
തിരുവമ്പാടി : താഴെ തിരുവമ്പാടി കൽപ്പുഴായി ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തുടങ്ങി. ക്ഷേത്രംതന്ത്രി കിഴക്കുംപാട്ട് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എ. സുരേഷ് ബാബു പയ്യടിയിൽ, സെക്രട്ടറി സതീഷ് കുമാർ അമ്പലക്കണ്ടി, ഉത്സവക്കമ്മിറ്റി ചെയർമാൻ പ്രമോദ് നടുത്തൊടികയിൽ, ബാബു സി. ചെറുവള്ളി, രവീന്ദ്രൻ മാഞ്ചാലിൽ, നാരായണൻ നമ്പൂതിരി, പ്രബിൻ ചെറുവള്ളി, പ്രീതാ സുരേഷ് ബാബു പയ്യടിയിൽ, രാജശ്രീ പയ്യടിയിൽ, ശ്രീജ അമ്പലക്കണ്ടി, നിഷ പെരിങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. ഉത്സവം ശനിയാഴ്ച സമാപിക്കും.