Pullurampara
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ വർണ ബലൂണുകൾ കൈകളിലെന്തിയ നവാഗത വിദ്യാർത്ഥികൾ ഘോഷയാത്രയിൽ അണിനിരന്നു.
തുടർന്ന് നടന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ് മുകാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട് ഭദ്രദീപം തെളിയിച്ച് പ്രവേശനോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എം.പി.ടി.എ പ്രസിഡന്റ് ജിൻസ് മാത്യു, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ്, സ്റ്റാഫ് സെക്രട്ടറി റോഷിയ ജോസഫ് എന്നിവർ സംസാരിച്ചു.നവാഗത വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ. കാസിം സ്പോൺസർ ചെയ്ത സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.







