എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു

മുക്കം: സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികൾക്ക് സീറ്റുകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത് പ്രകടനമായി വന്ന മാർച്ച് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി റഹൂഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് ഹർഷിദ് നൂറാംതോട് അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഗഫുർ കല്ലുരുട്ടി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.ടി സൈദ് ഫസൽ, ഷരീഫ് വെണ്ണക്കോട്, ജംഷിദ് കാളിയേടത്ത്, ഷബീൽ കൊടിയത്തൂർ, സൽമാൻ പെരുമ്പള്ളി തുടങ്ങിയവർ സംസാരിച്ചു. എ.പി നിഹാദ്, ഫുഹാദ് കൈതപ്പൊയിൽ, മുബഷിർ മലാംകുന്ന്, ആയിഷ നജ, ജെഫ്ന, മുബഷിർ കൊടിയത്തൂർ, അലി വാഹിദ്, എ.ആർ സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി.